പി ജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിൻവലിച്ചു; ഒ പി ബഹിഷ്കരണം തുടരും
ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിൻവലിച്ചു.
എമർജൻസി ഡ്യൂട്ടി ചെയ്യും.
ഒ പി ബഹിഷ്കരണം തുടരും.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി ഉറപ്പ് കിട്ടി.
മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളിൽ മാത്രം ഹൗസ് സർജൻമാരെ നിയമിക്കാമെന്ന ഉറപ്പ് ലഭിച്ചു.