ഓപ്പറേഷൻ ഡി ഹണ്ട് ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ ഗഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

ചേർപ്പ് : ഓപ്പറേഷൻ ഡി ഹണ്ട് മായി ബന്ധപ്പെട്ട പ്രത്യേക പരിശോധനയിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പിടിക്കുന്ന് നിന്ന് ഗഞ്ചാവുമായി ചാഴൂർ സ്വദേശി സെവാഗ് കൃഷ്ണ (24 ) എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
സെവാഗ് കൃഷ്ണക്ക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, രണ്ട് അടിപിടിക്കേസും, ഗഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസുകളുമുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് സി, സി പി ഒ ശരത്ത് ചന്ദ്രൻ, ഡ്രൈവർ സി പി ഒ പ്രദീപ് എന്നിവർ ചേർന്നാണ് സെവാഗ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്