ലഹരിക്കെതിരെ യൂത്ത് ലീഗ് വൺ മില്യൺ ഷൂട്ടും, പ്രതിജ്ഞയും നടത്തി…

കാഞ്ഞിരമറ്റം: സമൂഹത്തെ കാർന്നുതിന്നുന്ന ക്യാൻസറായി മാറിയ ലഹരിക്കെതിരേ വൺ മില്യൺ ഷൂട്ടും, പ്രതിജ്ഞയും കാഞ്ഞിരമറ്റത്ത് നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പിറവം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
കാഞ്ഞിരമറ്റം മില്ലുങ്കൽ മഹിമ ടർഫിൽ നടന്ന പരിപാടി മുസ് ലിം ലീഗ് പിറവം മണ്ഡലം പ്രസിഡണ്ട് എം.എം. ബഷീർ മദനി ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് പിറവം മണ്ഡലം പ്രസിഡജ് അനസ് കെ. എ. പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുസ്ലിം ലീഗ് പിറവം മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ , കെ.എ നൗഷാദ് , വൈക്കം സുബൈർ, പി.പി ബഷീർ, സുൽഫിക്കർ, മൻസൂർ വട്ടക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.