ലഹരിക്കെതിരെ ഒരു കാൽവെപ്പ് എന്ന സന്ദേശവുമായി ഏകദിന ക്യാമ്പ്

ലഹരിക്കെതിരെ ഒരു കാൽവെപ്പ് എന്ന സന്ദേശവുമായി ഏകദിന ക്യാമ്പ്

മാളയിൽ പ്രവർത്തിക്കുന്ന സിഎസ് ഐ കൗൺസിലിങ് ആൻഡ് ഡീഅഡിക്ഷൻ സെന്ററിൻറെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒരു കാൽവെപ്പ് എന്ന സന്ദേശവുമായി കൗമാരക്കാർക്ക് വേണ്ടി കൂടെയുണ്ട് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നീണ്ടുനിന്ന ക്യാമ്പിൻറെ ഉദ്ഘാടനം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു നിർവഹിച്ചു. സി എസ് ഐ കൗൺസിലിങ് ആൻഡ് ഡീഅഡിക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റെവ . അനൂബ് ജോർജ് അധ്യക്ഷത വഹിച്ചു. ഫാ . ജോർജ് പാറമേൽ, റെവ . ബിജീഷ് പുളിമ്പറമ്പിൽ, റെവ . പ്രദീപ്‌ ജോർജ് , വാർഡ് മെമ്പർ സാബു പോൾ, നീതു മറിയം അനൂപ് എന്നിവർ സംസാരിച്ചു…