ഓണക്കാല മിന്നൽ പരിശോധന: ലീഗൽ മെട്രോളജി വകുപ്പ് സ്ക്വാഡുകൾ രൂപീകരിച്ചു
ഓണക്കാല മിന്നൽ പരിശോധനകളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ മൂന്ന് സ്ക്വാഡുകൾ രൂപീകരിച്ചതായി ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ അറിയിച്ചു. ഡെപ്യൂട്ടി കൺട്രോളർമാരുടെ നേതൃത്വത്തിലുളള സ്ക്വാഡുകൾ ജില്ലയിലെ വിവിധ താലുക്കുകളിൽ ഉത്സവകാല പരിശോധനകൾ ഊർജിതമായി സംഘടിപ്പിക്കും.
പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി കാക്കനാട് ലീഗൽ മെട്രോളജി ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമം അനുശാസിക്കുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവു വരുത്തി വില്പന നടത്തുക.
എം.ആർ.പി തിരുത്തിയും മായ്ച്ചും അമിത വില ഈടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജന ങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണ്. കൺട്രോൾ റൂം നമ്പർ:0484 2423180.