സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓൺലൈൻ മീഡിയ പ്രസ് ക്ലബ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി.
സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓൺലൈൻ മീഡിയ പ്രസ് ക്ലബ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി. എറണാകുളം ഗാന്ധി സ്ക്വയറിന് മുൻപിൽ നടന്ന പ്രതിഷേധ സായാഹ്ന സദസ്സിൽ നൂറോളം മാധ്യമപ്രവർത്തകർ പങ്കെടുത്തു.
സംസ്ഥാന സർക്കാർ മാധ്യമസ്വാതന്ത്ര്യത്തിനു എതിരായി നടത്തുന്ന കടന്നുകയറ്റം അങ്ങേയറ്റം പ്രതിഷേധാർഹ മാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ എം പി സി ദേശീയ പ്രസിഡണ്ട് കെ വി ഷാജി പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയും മുറവിളി കൂട്ടുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. നിർഭയമായി മാധ്യമപ്രവർത്തനം നടത്താനുള്ള ഒരു പൗരന്റെ അവകാശത്തിനു മേൽ ഗവൺമെന്റ് കടന്നുകയറുകയും മാധ്യമപ്രവർത്തകർക്ക് നേരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്നു. ഇത്തരം നിലപാടുകൾ കേരള സർക്കാർ തിരുത്തിയില്ലെങ്കിൽ കേരളത്തിലെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് ശക്തമായി ചെറുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സായാഹ്ന സദസ്സ് ഒ എം പി സി ദേശീയ ജനറൽ സെക്രട്ടറി ടി ആർ ദേവൻ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് കെ വി ഷാജി ഉൽഘാടനം ചെയ്തു.ഒ എം പി സി ദേശീയ വൈസ് പ്രസിഡണ്ട് പി ആർ സോം ദേവ് മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി അജിത ജെയ് ഷോർ ജില്ല പ്രസിഡന്റ് സിബി തോമസ്,സുനിൽ ഞാറക്കൽ, ഇ എസ് ഷാജേന്ദ്രൻ, കെ ബി സുബീഷ് ലാൽ, വൃന്ദ വി നായർ, തുടങ്ങിയവർ സംസാരിച്ചു.