കോഴിക്കോട് നഴ്സിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കോഴിക്കോട് നഴ്സിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി സഹല ബാനു (21) ആണ് മരിച്ചത്. പാലാഴി ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സഹല ബാനുവിന് ഡ്യൂട്ടി. എന്നാൽ സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ച് എത്തി.

ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.