സംഭരിച്ച നെല്ലിന്‍റെ പണം നല്‍കുന്നില്ല, നെല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്.
സംഭരിച്ച നെല്ലിന്‍റെ പണം നല്കാത്തത് ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്.
കുട്ടനാട്ടിലേയും പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
ആദ്യ പടിയായി ഈ മാസം 18 ന് മങ്കൊമ്പിലെ പാഡി ഓഫീസിന് മുന്നില്‍ കര്‍ഷക സംഗമം നടത്തും.