നിമിഷ പ്രിയയുടെ മോചനം: യെമനിലേക്ക് തിരിക്കാന്‍ കേന്ദ്ര സഹായം വേണമെന്ന് അമ്മ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ അവിടുത്തെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് യാതൊരു പുരോഗതിയുമുണ്ടാകാത്ത സഹാചര്യത്തിലാണ് മാതാവ് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
നിമിഷപ്രിയയുടെ മോചനത്തിന്റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടെണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
പക്ഷെ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തയറായിട്ടില്ല.