നീറ്റ് പരീക്ഷാ വിവാദം; വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു; നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സുപ്രിംകോടതി നോട്ടീസ്

നീറ്റ് പരീക്ഷാ വിവാദം; വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു; നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സുപ്രിംകോടതി നോട്ടീസ്

നീറ്റ് പരീക്ഷ വിവാദത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി. മറുപടി നൽകണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം.

നീറ്റ് പരീക്ഷാഫലം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കൗൺസിലിംഗ് നടപടികളുമായി എൻടിഎക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം 8-ന് ഹർജി വീണ്ടും പരിഗണിക്കും.