അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. കേരളത്തിലും ഗണ്യമായ നേട്ടം കൈവരിക്കും – തുഷാർ വെള്ളാപ്പള്ളി
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം ഗണ്യമായ നേട്ടം കൈവരിക്കുമെന്ന് എൻ. ഡി.എ സംസ്ഥാന കൺവീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടുമായ . തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ അന്ന് മലയാള മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നതും സാധാരണ മലയാളി വിശ്വസിച്ചിരുന്നതും കോൺഗ്രസ്സ് മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ തിരച്ചെത്തും എന്നായിരുന്നു.
എന്നാൽ ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ അധികാരത്തിൽ തുടരുമെന്നുള്ളത് വളരെ വ്യക്തമാണ്.
ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നും 4 ൽ അധികം പേർ എൻ.ഡി.എയുടെ കീഴിൽ ലോക സഭയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വൈ എം.സി.എ. ഹാളിൽ എൻ.ഡി.എ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സർക്കാർ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളുടെ ഗുണം സമൂഹത്തിന് അനുഭവവേദ്യമാണ്.
ജനക്ഷേമ പദ്ധതികളിലൂടെ മോദിസർക്കാർ സാധരണക്കാരുടെ പ്രിയ സർക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇടതു-വലതു മുന്നണികൾ കേരളത്തെ പുറകോട്ടടിച്ചു. വ്യവസായം, കൃഷി,ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം അങ്ങനെ എല്ലാ മേഖലകളിലും സംസ്ഥാനം പിന്തള്ളപ്പെട്ടു.
എൻ.ഡി.എയ്ക്ക് മാത്രമേ രാജ്യത്തിനൊപ്പം സംസ്ഥാനത്തെയും വികസനത്തിലേക്ക് നയിക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനനത്തിൽ എൻ.ഡി. എ ജില്ലാ ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജന. സെക്രട്ടറി എം.എൻ. ഗിരി, എസ്.ജെ ഡി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോണി.കെ.ജോൺ, എൽ ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എച്ച്. രാമചന്ദ്രൻ, ആർ. എൽ. ജെ. പി.സംസ്ഥാന ലീഗൽ കൺവീനർ അഡ്വ ചന്ദ്രബാബു, ജെ.ആർ.പി. സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് കുന്നുകര, ബിഡിജെ എസ് ജില്ലാ പ്രസിഡണ്ടും എൻ ഡി. എ ജില്ലാ കൺവീനറുമായ അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എൻ.ഡി എ ജില്ലാ വൈസ് ചെയർമാൻ എൻ.പി. ശങ്കരൻകുട്ടി, കെ.കെ.സി ജില്ലാ പ്രസിഡണ്ട് സുചീന്ദ്രൻ സി, എൽ ജെപി ജില്ലാ പ്രസിഡണ്ട് ലാലു, എസ്. ജെ.ഡി. ജില്ലാ പ്രസിഡണ്ട് ജോഷി തോമസ്, ബി ഡി എം എസ് സംസ്ഥാന പ്രസിഡണ്ട് ഷീബടീച്ചർ,ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ്, ബി ജെ പി നേതാക്കളായ എസ്. സജി, വി.കെ. ഭസിത്കുമാർ, എം.എൻ ഗോപി, ബിഡിജെഎസ് നേതാക്കളായ പി.എസ്. ജയരാജ്, സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു