സിനിമ വെബ്‌സീരീസ് ജോലി സാധ്യത; ഏകദിന സെമിനാർ
സിനിമ വെബ്‌സീരീസ് പോലുള്ള കലാ സാംസ്‌കാരിക മേഖലയിലെ ജോലി സാധ്യതകളുടെ ഭാഗമായി കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കമ്മ്യൂണിറ്റി സ്കിൽ ഡെവലപ്മെന്റ് കേന്ദ്രമായ അസാപ് എറണാകുളം ഘടകം ഈ മേഖലയിലെ വിവിധ കോഴ്‌സുകളിൽ പ്രായോഗിക പരിശീലനം അടിസ്ഥാനമാക്കി ശില്പശാല നടത്തും.
സെപ്റ്റംബർ 9 നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കളമശ്ശേരി മെഡിക്കൽ കോളേജിന് എതിർ വശത്തുള്ള അസാപ് കാമ്പസിലാണ് എകദിന ശില്പശാല സംഘടിപ്പിക്കുന്നത്.
അഭിനയം, സംവിധാനം, സ്ക്രിപ്റ്റ് റൈറ്റിങ്, ഛായാഗ്രഹണം, ഫിലിം എഡിറ്റിങ്, വിഷ്വൽ എഫ്ഫക്ടസ്, സൗണ്ട് എഞ്ചിനീയറിങ് തുടങ്ങിയ മേഖലയിൽ ഉൾപ്പെടുന്ന വിദഗ്ധർ ക്‌ളാസുകൾ നയിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സൗജന്യ പ്രവേശനമാണ്. കേരളത്തിലെ പ്രമുഖ ഫിലിം അക്കാദമിയായ ലുമിനാർ ഫിലിം അക്കാദമിയുടെ സഹകരണത്തോടെയാണ് ക്‌ളാസുകൾ സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷനായി 9995618202 / 9495219570
എന്ന നമ്പറിൽ ബന്ധപ്പെടുക.