ഡ്യൂറന്‍ഡ് കപ്പില്‍ മോഹന്‍ ബഗാന് കിരീടം.
കലാശ പോരില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബഗാന്റെ കിരീടനേട്ടം.17ാം തവണയാണ് മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്.
71-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചുവിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ ഐഎസ്‌എല്‍ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഐഎസ്‌എല്‍ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്.