ഓഫീസിലെത്തി അധികാരമേറ്റെടുത്ത് മോദി; ആദ്യം ഒപ്പുവെച്ചത് കർഷക ക്ഷേമ പദ്ധതിയുടെ ഫയൽ

ഓഫീസിലെത്തി അധികാരമേറ്റെടുത്ത് മോദി; ആദ്യം ഒപ്പുവെച്ചത് കർഷക ക്ഷേമ പദ്ധതിയുടെ ഫയൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സൗത്ത് ബ്ലോക്ക് ഓഫീസിൽ എത്തി അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. ഇന്നലെയാണ് മോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അദ്ദേഹം ആദ്യം ഒപ്പ് വെച്ചത്.

പ്രധാനമന്ത്രിയുടെ അടിയന്തര അജണ്ടയിൽ ആദ്യ മന്ത്രിസഭാ യോഗമാണ് ഉൾപ്പെടുന്നത്. ഇതിന് ശേഷം പാർലമെന്റിന്റെ സമ്മേളനം വിളിക്കാൻ മന്ത്രിസഭായോഗം രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് അഭ്യർത്ഥിക്കും. ഈ സെഷനിൽ സർക്കാരിന്റെ കാഴ്ചപ്പാടുകളും വരാനിരിക്കുന്ന ടേമിലേക്കുള്ള മുൻഗണനകളും വിവരിച്ചുകൊണ്ട് ഇരുസഭകളിലുമുള്ള രാഷ്ട്രപതിയുടെ പ്രസംഗം ഉണ്ടായിരിക്കും. അതേസമയം പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതിക്ക് കീഴിൽ 2 കോടി വീടുകൾ അനുവദിക്കുന്നതും ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം.