എം എൽ എ കോവൂർ കുഞ്ഞുമോൻ മുഖ്യമന്ത്രിക്ക് കത്തു നൽകി
മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.
ആർ എസ് പിയിൽ നിന്ന് വേർപിരിഞ്ഞ് ആർ എസ് പി (എൽ) വിഭാഗമായി എൽ ഡി എഫിനൊപ്പമാണ് കുഞ്ഞുമോൻ.
ഇതിനിടെ മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കൂടുതൽ ഘടക കക്ഷികൾ രംഗത്ത്. എൻ സി പി എംഎൽഎ തോമസ് കെ.തോമസും എൽ ജെ ഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു.
20ന് എൽ ഡി എഫ് യോഗം ചേരുമ്പോൾ ഇക്കാര്യം ഉന്നയിക്കാനാണ് തീരുമാനം.