കർഷകന്റെ കണ്ണീര് വീഴ്ത്തിയ വാഴകൾ
കർഷകരോടുള്ള കൊലച്ചതി പുതുതല്ല. വെട്ടിനിരത്തലിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ട കർഷക വിരുദ്ധത ഇന്നേറ്റെടുത്തിരിക്കുന്നത് സംസ്ഥാന വൈദ്യുതി ബോർഡാണ്.
നിമിഷനേരം കൊണ്ട് മനുഷ്യാധ്വാനത്തെ ഇല്ലാതാക്കിയതും ഒറ്റപ്പെട്ട സംഭവമാകാം. ഉദ്യോഗസ്ഥരെ കയറൂരിവിട്ടാൽ ഏതറ്റം വരെ പോകും എന്നത് കേരളം ഇക്കഴിഞ്ഞ ദിവസം കണ്ടു.