പഴങ്ങളിൽ നിന്ന് മദ്യം; കർഷകർക്ക് ഗുണമാകും

പഴങ്ങളിൽ നിന്ന് മദ്യം; കർഷകർക്ക് ഗുണമാകും

പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കാനുള്ള എക്സൈസ് വകുപ്പിന്റെ പദ്ധതി വീണ്ടും സജീവമാവുന്നു.

 

സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രഖ്യാപനം വന്നതോടെ കാര്യങ്ങൾ വേഗത്തിലാവും. റിപ്പോർട്ട് ധനകാര്യവകുപ്പും നിയമവകുപ്പും അംഗീകരിച്ചാൽ മന്ത്രിസഭ പരിഗണിക്കും. കർഷകർക്ക് അധികവരുമാനത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി. കഴിഞ്ഞ മദ്യനയത്തിൽ ഇക്കാര്യം ഉൾപ്പെടുത്തി ചട്ടം രൂപീകരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. കേരള സ്‌മോൾ സ്‌കെയിൽ വൈനറി റൂൾസ് 2022 അന്ന് അംഗീകരിച്ചിരുന്നു.

പൈലറ്റ് പ്രോജക്ടായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോളും മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാനുള്ള പദ്ധതിക്ക് 2022- 23 ബഡ്ജറ്റിൽ രണ്ടു കോടി രൂപ നീക്കിവച്ചെങ്കിലും പ്രവർത്തനങ്ങൾ തുടങ്ങിയില്ല.

ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, കൈതച്ചക്ക, പപ്പായ, മാതളനാരങ്ങ, പേരയ്‌ക്ക, റോസ് ആപ്പിൾ തുടങ്ങിയവയിൽ നിന്ന് ഹോർട്ടിവൈൻ ഉത്പാദിക്കാം. മരച്ചീനി, ജാതിക്ക, കരിമ്പ് തുടങ്ങിയവയും മദ്യനിർമ്മാണത്തിന് ഉപയോഗിക്കാം.