രാഷ്ട്രപതി ഭവനിൽ പുള്ളിപ്പുലി? സത്യപ്രതിജ്ഞയ്ക്കിടെ കണ്ട നിഗൂഢ മൃഗത്തിൻ്റെ വീഡിയോ വൈറലാകുന്നു
ഞായറാഴ്ച ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ 72 മന്ത്രിമാർക്കൊപ്പം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മഹത്തായ സത്യപ്രതിജ്ഞ ചടങ്ങിൽ വിദേശ നേതാക്കളും മറ്റ് പ്രമുഖരും വ്യവസായികളും സിനിമാതാരങ്ങളും ഉൾപ്പെടെ 8,000 ത്തോളം അതിഥികൾ പങ്കെടുത്തു.
എന്നിരുന്നാലും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചത് രാഷ്ട്രപതി ഭവൻ്റെ ഗ്രാൻഡ് ഫോർകോർട്ടിലെ ക്ഷണിക്കപ്പെടാത്ത അതിഥിയെയാണ്.
രാഷ്ട്രപതി ഭവൻ്റെ ഇടനാഴിയിൽ ഒരു മൃഗം അലഞ്ഞുതിരിയുന്നത് ഇൻ്റർനെറ്റ് ഉപയോക്താക്കൾ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തി. ഇതോടെ ചടങ്ങിൻ്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.