ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ.
ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ.
പത്തനംതിട്ട അട്ടത്തോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പലതവണയായി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു. പെരുനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.