കൊച്ചി നഗരസഭയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി നഗരസഭയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

 

പാഠപുസ്തകങ്ങൾക്കപ്പുറം ഗ്രന്ഥശാലകളിലേക്ക് യാത്ര ചെയ്യണം: മുഹമ്മദ് ഹനീഷ്

 

കൊച്ചി  നഗരസഭയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും100 ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് അഡിഷണൽ ചീഫ് സെക്രട്ടറി എ. പി. എം മുഹമ്മദ്‌ ഹനീഷ് ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷനായിരുന്നു. ജീവിതയാത്രയിലെ പ്രധാന ബിന്ദുവാണ് എസ് എസ് എൽ സി പരീക്ഷയും പ്ലസ് ടു പരീക്ഷയും.

വിജയം കൈവരിച്ച ഓരോരുത്തരും ആത്മവിശ്വാസത്തോടെയും, വ്യക്തമായ കാഴ്ചപാടോടെയും മുന്നോട്ട് പോകണം. പാഠപുസ്തകങ്ങൾക്കപ്പുറം ഗ്രന്ഥശാലകളിലേക്ക് യാത്ര ചെയ്യണമെന്നും എ പി എം മുഹമ്മദ് ഹനീഷ് വിദ്യാർത്ഥികളോട് പറഞ്ഞു. ആദരിക്കപ്പെടുന്ന ഓരോ കുട്ടികളും നാളത്തെ നമ്മുടെ അഭിമാനങ്ങളായി മാറട്ടെ എന്ന് മേയർ ആശംസിച്ചു. ടി ജെ വിനോദ് എം എൽ എ മുഖ്യാതിഥിയായിരുന്നു.

ഡ്രീം തീം സി ഇ ഓ ഡോ. ടി. സുരേഷ് കുമാർ ഓറിയന്റേഷൻ ക്ലാസ്സ് നൽകി.ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ പി.ആർ. റെനീഷ്, ഷീബാ ലാൽ, ടി.കെ. അഷറഫ്, സുനിത ഡിക്സൺ, ജെ. സനിൽ മോൻ, അഡ്വ.പ്രിയ പ്രശാന്ത്, അഡ്വ. ആന്റണി കുരിത്തറ, കൗൺസിലർ മനു ജേക്കബ്, നഗരസഭ സെക്രട്ടറി എം.ബാബു അബ്ദുൾ ഖാദിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ, കായിക സ്ഥിരം സമിതി ചെയർമാൻ വി. എ ശ്രീജിത്ത്‌ സ്വാഗതവും അഡിഷണൽ സെക്രട്ടറി പി. ഷിബു നന്ദിയും പറഞ്ഞു.