ബിജെപി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു ; നടി കങ്കണ റണാവത് സ്ഥാനാർത്ഥി പട്ടികയിൽ
ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. രാജസ്ഥാനിലെയും മണിപ്പൂരിലെയും സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആറാം ഘട്ടത്തിൽ ബിജെപി പ്രഖ്യാപിച്ചത്.
രാജസ്ഥാനിലെ ദൗസയിൽ കനയ്യലാൽ മീണ സ്ഥാനാർത്ഥിയാകും. കരൗലി ദോൽപൂരിൽ ഇന്ദു ദേവി ജാതവും ബിജെപിക്കായി ജനവിധി തേടും. ഇന്നർ മണിപ്പൂരിൽ തൗനോജം ബസന്ത് കുമാർ സിങ് മത്സരിക്കും.
ഹിമാചൽ മാണ്ഡിയിൽ ഹോളിവുഡ് നടി കങ്കണ റണാവത്, ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സിത സോറൻ എന്നിവർക്ക് ഇടം നൽകിയപ്പോൾ കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ,മുൻ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായിരുന്ന വി.കെ സിംഗ് എന്നിവർ പട്ടികയ്ക്ക് പുറത്താണ്. മുൻ കോൺഗ്രസ് എംപിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു മിനിട്ടുകൾക്കകമാണ് ഹരിയാന കുരുക്ഷേത്രയിൽ സീറ്റ് നൽകിയത്.