മാധ്യമപ്രവർത്തകന് തിരഞ്ഞെടുപ്പ് പ്രചാരണ റിപ്പോർട്ടിംഗിനിടെ വാഹനത്തിൽ നിന്ന് വീണ് പരിക്ക്.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം സമാപിക്കുന്നതിന് മുന്നോടിയായിയുള്ള മുന്നണികളുടെ റാലികളെ പറ്റിയുള്ള റിപ്പോർട്ടിംഗിനിടെയാണ് വീണ് പരിക്കേറ്റത്.
തുടർന്ന് ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പുതുപ്പള്ളിയിൽ വാഹന പ്രചാരണത്തിനായി എത്തിയ ചാണ്ടി ഉമ്മനൊപ്പം തത്സമയ റിപ്പോർട്ടിംഗിന് വാഹനത്തിൽ കയറിയതായിരുന്നു ചാനൽ അവതാരകനായ മാധ്യമ പ്രവർത്തകൻ.
വണ്ടിയുടെ ബാക്ക് സൈഡ് ഊരി പോയതോടെ കാൽവഴുതി ഇദ്ദേഹം റോഡിൽ വീഴുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകരും ചാനൽ പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.