അനിവാര്യ ജയത്തിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം : ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
ആദ്യ കളി പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് കൂടി തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. രണ്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് പിന്നീട് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെന്നത് തന്നെയാവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത്.
രേണുക സിംഗ് ഒഴികെ ബാക്കിയൊരു ബൗളറിനും തിളങ്ങാനായില്ല. രേണുക ഒഴികെ ബാക്കി എല്ലാവരും ഓവറിൽ 9നു മുകളിൽ റൺസ് വഴങ്ങി. എക്സ്പ്ലോസിവ് ബാറ്റിംഗ് പരിഗണിക്കുമ്പോൾ ഇംഗ്ലണ്ട് നിരയ്ക്കൊപ്പം ഒരിക്കലും പിടിച്ചുനിൽക്കാനാവില്ല ഇന്ത്യക്ക്.
ഒന്നിനു പുറകെ ഒന്നായി വിസ്ഫോടനാത്മക താരങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. ഇവരെ തടഞ്ഞുനിർത്താൻ ഇന്ത്യൻ യുവ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇന്നും തിരിച്ചടിയാവും. ഇരു ടീമുകളിലും ഇന്ന് മാറ്റമുണ്ടാവാനിടയില്ല.