ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരത്തിൽ അവഗണനയും രാഷ്ട്രീയ വിവേചനവുമെന്ന് കോൺഗ്രസ്സ്

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരത്തിൽ അവഗണനയും രാഷ്ട്രീയ വിവേചനവുമെന്ന് കോൺഗ്രസ്സ്

പുത്തൻചിറ ഗ്രാമ പഞ്ചായത്ത് വാർഡ് ഒന്ന് കണ്ണികുളങ്ങര പ്രദേശത്തെ ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിൽ ഇടതുപക്ഷം ഭരിക്കുന്ന ഭരണ സമിതി അവഗണനയും രാഷ്ട്രീയ വിവേചനവും നടത്തിയതായി പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് വാർഡ് ഒന്ന് കമ്മിറ്റി. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി തുടങ്ങി വച്ച ഗ്രാമീണ റോഡുകളല്ലാതെ കഴിഞ്ഞ നാല് വർഷമായി ഒരു പുതിയ റോഡിന് പോലും ഫണ്ട് വകയിരുത്താൻ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ല എന്നും യോഗത്തിൽ ആക്ഷേപമുയർന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുത്തൻചിറ മണ്ഡലം 36-ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡൻ്റായി മികച്ച പ്രവർത്തനം കാഴ്ചവച്ച വത്സൻ പണിക്കശ്ശേരിയെ ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
മതിയത്ത്കുന്നിൽ ചേർന്ന വാർഡ് കമ്മിറ്റി രൂപീകരണ യോഗം പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എ.നദീർ ഉദ്ഘാടനം ചെയ്തു.
വി.എസ് അരുൺരാജ് അദ്ധ്യക്ഷനായ യോഗത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈല പ്രകാശൻ, സി.എം രവീന്ദ്രൻ, ഹാജി സിദിഖ്, ബാഹുലേയൻ ചാണാടിക്കൽ, സുഭാഷ് പൂതോട്ട്, രാമകൃഷണൻ അരങ്ങത്ത് , സിദ്ധിഖ് കാരപറമ്പിൽ, പ്രകാശൻ പുന്നക്കുഴി, രാജേഷ് ജയൻ എന്നിവർ പങ്കെടുത്തു.