മഴ പെയ്താൽ കോണത്തുകുന്ന്__എസ്എൻ പുരം റോഡിൽ വെള്ളക്കെട്ട്

വെള്ളാംങ്ങല്ലൂർ: കനത്ത മഴ പെയ്താൽ കോണത്തുകുന്ന്_എസ്എൻ പുരം റോഡിലാകെ വെള്ളക്കെട്ട്. വാഹ്നങ്ങൾ അമിത വേഗത്തിൽ വന്നാൽ വെള്ള കെട്ട് കാരണം കാൽ നടയാത്രക്കാരുടേയും ഇരു ഇരുചക്രവാഹന ത്തിൽ സഞ്ചരിക്കുന്നവരുടേയും ശരീരത്തിലാകെ ചെളി വെള്ളാഭിഷേകം. ഈ റോഡിലുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളിലേക്കും തെറിക്കും. .വെള്ളം പോകുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ കാന നിർമ്മിച്ചീട്ടുണ്ടെങ്കിലും റോഡിൻറെ അറ്റകുറ്റപണി നടത്താത്തതു കാരണം റോഡിലാകെ കുഴിയായി. അതു കാരണം വെള്ളം കെട്ടി കിടക്കുകയാണ്. കോണത്തുകുന്ന്_എസ്എൻ പുരം റോഡിലെ വെള്ളകെട്ട് ഒഴിവാക്കുന്നതിന് നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.