ഐസിസി റാങ്കിംഗ്: ട്വന്റി-20 ബൗളര്‍മാരില്‍ ഇന്ത്യയുടെ രവി ബിഷ്ണോയ് ഒന്നാമത്
ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ യുവ താരവും ലെഗ് സ്പിന്നറുമായ രവി ബിഷ്ണോയ് ഒന്നാമത്.
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളിയാണ് ബിഷ്ണോയ് ഒന്നാമത് എത്തിയത്.699 റേറ്റിംഗ് പോയിന്റുകളാണ് താരത്തിനുള്ളത്. റാഷിദ് ഖാന് 692 പോയിന്റ് ഉണ്ട്.ശ്രീലങ്കന്‍ സ്പിന്നര്‍ വാണിന്ദു ഹസരംഗയാണ് പട്ടികയില്‍ മൂന്നാമതുള്ളത്.
ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ കുതിപ്പ് നടത്താന്‍ ഇന്ത്യന്‍ താരത്തെ സഹായിച്ചത്. 21 മത്സരങ്ങള്‍ മാത്രം കളിച്ചപ്പോഴാണ് താരം ഒന്നാമതെത്തിയത്.
21 മത്സരങ്ങള്‍ മാത്രം കളിച്ചപ്പോഴാണ് താരം ഒന്നാമതെത്തിയത്.കരിയറില്‍ 34 വിക്കറ്റുകളാണ് 23കാരനായ ബിഷ്ണോയ് വീഴ്ത്തിയിട്ടുള്ളത്.16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ബാറ്റര്‍മാരുടെ പട്ടികയില്‍855 റേറ്റിംഗ് പോയിന്റുമായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു. പാകിസ്ഥാന് താരം മുഹമ്മദ് റിസ്വാന് രണ്ടാമതും ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രം മൂന്നാമതുമുണ്ട്. ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക്വാദ് ഏഴാം സ്ഥാനത്തുണ്ട്.