ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സഹായി ഛോട്ടാ ഷക്കീല്‍.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയില്‍ വെച്ച് വിഷബാധയേറ്റെന്ന വാര്‍ത്ത തള്ളി അടുത്ത സഹായി ഛോട്ടാ ഷക്കീല്‍. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
മരണം സംബന്ധിച്ച കിംവദന്തികള്‍ അടിസ്ഥാനരഹിതമാണെന്നും ഈയടുത്ത് പാകിസ്താൻ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിനെ കണ്ടതായും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
ദാവൂദ് ‘100 ശതമാനം’ ഫിറ്റാണെന്ന് ഷക്കീല്‍ പറഞ്ഞതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐയുടെ സുരക്ഷാ വലയമുള്ളപ്പോള്‍ വിഷം കലര്‍ത്താനുള്ള സാധ്യതിയില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
കറാച്ചിയില്‍ വെച്ച് വിഷബാധയേറ്റ 65 കാരനായ ദാവൂദ് ഇബ്രാഹിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.