ഭിന്നശേഷി കുട്ടികളുടെ ശിശുദിന പരിപാടി യൂണിക്കിലി മീ ഗവർണർ ഉദ്ഘാടനം ചെയ്തു

ഭിന്നശേഷി കുട്ടികളുടെ ശിശുദിന പരിപാടി യൂണിക്കിലി മീ ഗവർണർ ഉദ്ഘാടനം ചെയ്തു

നിങ്ങൾ അനുകമ്പയുടെ കീഴിൽ കരുണയുടെ സമത്വം വളർത്തിയെടുക്കണം

സെന്റർ ഫോർ എംപവര്മെന്റ് ആൻഡ് എൻ റിച്ച മെന്റ് ന്റെ 17 മാത് ഭിന്ന ശേഷി കുട്ടികൾക്കുവേണ്ടിയുള്ള ശിശു ദിന പരിപാടിയായ യൂണിക്കലി മി സംഘടപ്പിച്ചു.. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ സെന്റർ ഫോർ എംപവര്മെന്റ് ആൻഡ് എൻ റിച്ച മെന്റ് ചെയർമാൻ ഡോ . പി എ മേരി അനിത അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിക്കലി മി എന്ന ഇ പരുപാടി സംഘടിപ്പിച്ചത് എന്ന് ചെയർമാൻ ഡോ.മേരി അനിത പറഞ്ഞു.

 

ഓരോ കുട്ടിയും ഒരു പരീക്ഷണമാണ്. സാധാരണ ജീവിതത്തിലേക്കുള്ള ഒരു സാഹസികത. ഒപ്പം പഴയ പാറ്റേൺ മാറ്റി പുതിയതാക്കാനുള്ള അവസരങ്ങളും . നിങ്ങൾ മാറുകയും ചെറിയ കുട്ടികളെപ്പോലെ ആകുകയും ചെയ്തില്ലെങ്കിൽ. ഒരിക്കലും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്ന് നിങ്ങൾ കേട്ടിട്ടില്ലേ . രാജ്യം കുട്ടിയുടേതാണ്. ഇതൊക്കെ സത്യമായ കാര്യങ്ങളാണ്

ലോകത്തിലെ മഹത്തായ കഥാപാത്രങ്ങളുടെ ജീവിത ശൈലി വളരെ കുറച്ച് മാത്രമേ കുട്ടികൾക്ക് ലഭിച്ചിട്ടുള്ളൂ . കുട്ടികളിൽ ചെറുപ്പം മുതൽ കരുണ വളർത്തിയെടുക്കുക മറ്റുള്ളവരിൽ നിന്നും അത് പഠിപ്പിക്കുക . വലുതാകുമ്പോൾ ഈ മഹത്തായ ഭൂമിയിലെ പ്രഥമവും പ്രധാനവുമായ പൗരന്മാരായി അവർ മാറും. കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഗവർണർ പറഞ്ഞു

നിങ്ങൾ അനുകമ്പയുടെ കീഴിൽ കരുണയുടെ സമത്വം വളർത്തിയെടുക്കണം, എന്നായിരുന്നു ഇ ശിശുദിനത്തിൽ അദ്ദേഹം നൽകിയ സന്ദേശം ഭിന്നശേഷി കുട്ടികളുടെ കലാവിരന്ന് കണ്ടാസ്വദിക്കുകയും, പ്രോല്സാഹിപ്പിക്കുകയും ച്യ്തതിനു ശേഷമാണു അദ്ദേഹം മടങ്ങിയത്.

 

മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് സ്നേഹസദനം സിസ്റ്റർ ഷാർലറ്റ് , സെന്റ് ആന്റണിസ് ഒലിവു മൗണ്ട് സിസ്റ്റർ റെജീനയ്ക്കും, സ്പെഷ്യൽ ഒളിമ്പിക്സ് ഹാൻഡ്ബോളിൽ സിൽവർ മെഡൽ നേടിയ പ്രജിത ചന്ദ്ര , റിതമോൾ കെ എം എന്നിവരെയും വിവിധ സ്‌കൂളുകളിലെ കലാകാരന്മാരായ കുട്ടികളെയും അധ്യാപകേരെയും മാതാപിതാക്കന്മാരെയും കൂടാതെ വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ചടങ്ങിൽ ഗവർണ്ണർ മൊമെന്റോ നൽകി ആദരിച്ചു.