കൂടുതൽ പക്വതയുള്ള സമൂഹമായി മലയാളികൾ മാറണമെന്ന് ഗോവ ഗവര്ണ്ണര്അഡ്വ. പി എസ് ശ്രീധരന് പിള്ള.
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന വാർത്ത പരാമർശിച്ചാണ് ഗവര്‍ണ്ണര്‍ ഇക്കാര്യം പറഞ്ഞത്. ഈ വാർത്തകൾ കാണുമ്പോൾ എങ്ങാട്ടാണീ പോക്ക് എന്ന് ചിന്തിക്കേണ്ടി വരുന്നു.
മകളോ കൊച്ചു മകളോടൊന്ന പോലെ യുള്ള സുരേഷ് ഗോപിയുടെ പ്രതികരണത്തെ അസൂത്രിതമായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
മാധ്യമങ്ങൾ ഇത്തരം വാർത്തകളിൽ പക്വത കാണിക്കണം. സിനിമാ രംഗത്ത് ആരോടും മോശമായി പെരുമാറാത്ത വ്യക്തിയാണ് സുരേഷ് ഗോപി.
ആലുവയിൽ നടന്ന കൗമുദി പത്രാധിപർ കെ സുകുമാരന്‍ പത്മഭൂഷൺ ലഭിച്ചതിൻ്റെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.