ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ

ജർമ്മനിയിൽ ജോലി വാഗ്ദാനം ചെയ്ത് തെക്കേകര ചൂരല്ലൂർ സ്വദേശിനിയിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ.

തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ പൊന്നുവീട്ടിൽ സരിത(34)യെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ആലപ്പുഴയിൽ നിന്നാണ് യുവതി പിടിയിലായത്.

പ്രതിയ്ക്കെതിരെ സമാന കുറ്റകൃത്യത്തിന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലും കേസുണ്ട്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുറത്തികാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

കുറത്തികാട് ഇൻസ്പെക്ടർ മോഹിത്, സബ് ഇൻസ്പെക്ടർമാരായ ബിജു,സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.എസ്. നൗഷാദ്,രമ്യ,സാദിഖ് ലബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.