സെപ്റ്റംബർ 20 മുതൽ പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്.

സെപ്റ്റംബർ 20 മുതൽ പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്.

ഒടുവിൽ ഏറ്റുമാനൂരിൽ പാലരുവിക്ക് സ്റ്റോപ്പ്.  സെപ്റ്റംബർ 20 മുതൽ പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി.

സെപ്റ്റംബർ 20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന 16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സാണ് ഏറ്റുമാനൂരിൽ ആദ്യം എത്തിച്ചേരുന്നത്. ബുധനാഴ്ച രാത്രി 07.50 ന് എത്തിച്ചേരുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 20 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന പാലരുവി പിറ്റേ ദിവസം വ്യാഴാഴ്ച രാവിലെ 07.08 നാണ് ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്