കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
കൊച്ചിയിൽ കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെ തിക്കിലും, തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്.
46 പേർക്ക് കുഴഞ്ഞ് വീണും മറ്റും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഓപ്പൺ സ്റ്റേജിൽ നടന്ന ഗാനമേളക്കിടെ മഴ പെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ തള്ളിക്കയറി. ഇതിനിടെയാണ് തിക്കും തിരക്കിലും പെട്ട് വിദ്യാർത്ഥികൾക്ക് അപകടമുണ്ടായത്.