സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിന് ധനസഹായം
ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 2023 – 24 വർഷത്തിൽ കോട്ടയം ജില്ലയിൽ സ്വകാര്യഭൂമിയിലെ വനവൽക്കരണത്തിന് ധനസഹായം ലഭിക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 3 വർഷത്തിൽ താഴെ പ്രായമുള്ള 50 എണ്ണത്തിലധികം തേക്ക്, ചന്ദനം, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, തേമ്പാവ് എന്നീ മരങ്ങൾ സംരക്ഷിക്കുന്നവർക്കാണ് അർഹതയുള്ളത്. 30ന് അകം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0481 2310412