കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ.
2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
രാരിഷ് ജി കുറുപ്പ് സംവിധാനം ചെയ്ത വേട്ടപ്പട്ടികളും ഓടക്കാരുമാണ് മികച്ച രണ്ടാമത്തെ ചിത്രം.
കുഞ്ചാക്കോ ബോബൻ മികച്ച നടനും ദര്‍ശനാ രാജേന്ദ്രന്‍ നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.
അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്കാരത്തിന് അർഹനാക്കിയത്.
ജയ ജയ ജയ ജയഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളാണ് ദർശനക്ക് പുരസ്കാരം നേടിക്കൊടുത്തത്.
അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി.