മാള ആശുപത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

മാള: മാള ബ്ളോക്ക് പഞ്ചായത്തിൻറെ കീഴിലാണ് മാള സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത്. ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറായി ഉയർത്തിയിട്ടുണ്ട്. ഇവിടെ ഡോക്ടർമാർ ഏഴ് മുതൽ ഒൻപത് വരെ വേണമെന്നാണ് നിയമം. എന്നാൽ ഇവിടെ സൂപ്രണ്ടടക്കം നാല് ഡോക്ടർമാർ ഉള്ളു. സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആറ് മണി വരെയാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. എന്നാൽ മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിൽ ഉച്ച വരെയാണ് രോഗികളെ പരിശോധിക്കുന്നത്. അതു പോലെ ഗ്രേഡ് ജീവനക്കാരിൽ അഞ്ച് പേർ വേണമെന്നാണ്. എന്നാൽ മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിൽ രണ്ട് ഗ്രേഡ് ജീവനക്കാരെ ഉള്ളു. ആരോഗ്യ വകുപ്പ് അധികൃതർ ഇതിൽ ഇടപെടണമെന്നും ഇല്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്നും ഡിവൈഎഫ്ഐ മാള ബ്ളോക്ക് പുറത്തിറക്കിയ നോട്ടീസ്സിൽ. മാള ബ്ളോക്ക് പഞ്ചായത്ത്, മാള പഞ്ചായത്ത്, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി എല്ലാം ഇടതുപക്ഷം. പാർട്ടിയുടെ യുവജന പാർട്ടി സമരത്തിലേക്ക്