ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം
ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ ലഹരിക്കച്ചവടം; തലസ്ഥാനത്ത് വൻ എംഡിഎംഎ ശേഖരം പിടികൂടി,രണ്ട് പേര്‍ കസ്റ്റഡിയില്‍
തലസ്ഥാനത്ത് ടാറ്റൂ സ്റ്റുഡിയോയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടിയത് വൻ എംഡിഎംഎ ശേഖരം.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയിൽ നിന്നാണ് 78. 78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎക്ക് മൂന്ന് ലക്ഷം രൂപ വിലവരും.
വരുന്ന ദിവസങ്ങള്‍ ടാറ്റൂ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്നും എക്സൈസ് അധികൃതർ.