ഇനിയും തുടരുമോ ഭർതൃഗൃഹ പീഡനങ്ങൾ..?
വിസ്‌മയയുടെ അതിദാരുണമായ മരണം നമ്മൾ ഏറെ ചർച്ച ചെയ്തതാണ്. വിസ്മയയും ഉത്രയുമൊക്കെ സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതിന് ശേഷവും ഇവിടെ ആത്മഹത്യകളും ദുരൂഹത നിറഞ്ഞ മരണങ്ങളും ആവർത്തിക്കപ്പെടുന്നു.
സ്ത്രീധനത്തെ ചൊല്ലിയുണ്ടാകുന്ന പീഡനങ്ങളെ തുടർന്ന്ഒന്നോ രണ്ടോ അല്ല വിരലിൽ എണ്ണാൻ പറ്റാത്തത്ര ആത്മഹത്യകൾ ആണ് കേരളത്തിൽ നടക്കുന്നത്.