സംവിധായകൻ സിദ്ദിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ സിദ്ധിഖിന്റെ നില ഗുരുതരമായി തന്നെ തുടരുന്നതായി വിവരം. എഗ്മ സംവിധാനത്തിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുന്നത്.
ന്യൂമോണിയയും കരൾ രോഗബാധയും കാരണം കഴിഞ്ഞ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടയിലാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
ഇന്ന് വൈകിട്ടാണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. 24 മണിക്കൂറിന് ശേഷം റിവ്യൂ മീറ്റിംഗ് നടത്തി ആരോഗ്യവിവരം അറിയിക്കാമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ധിഖ് ചികിത്സയിൽ കഴിയുന്നത്.