ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ഈ ചാനലുകള്‍ കാണണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാര്‍ക്ക് ഉണ്ടെന്ന് ജസ്റ്റിസ് അഭയ് ഓക്കയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.
എല്ലാ വിഷയങ്ങളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന പ്രവണതയില്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതി ആരാഞ്ഞു. ‘നിങ്ങള്‍ക്ക് ഈ ചാനലുകള്‍ ഇഷ്ടമല്ലെങ്കില്‍, അവ കാണരുത്. ടി വിയുടെ ബട്ടണ്‍ അമര്‍ത്താതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’, കോടതി വ്യക്തമാക്കി.