മാത്യു കുഴല്‍ നാടൻ ഭാഗമായ കെ എം എന്‍ പി കമ്പനിക്ക് എതിരായ അഴിമതി ആരോപണത്തില്‍ നിലപാട് മാറ്റി സി പി എം എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനന്
കുഴല്‍ നാടന്റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ കുഴല്‍ നാടന്റെ ഭൂമിയുടെ കാര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കെ എം എന്‍ പിയുടെ നോട്ടീസിന് നല്കിയ മറുപടിയിലാണ് മോഹനൻ നിലപാട് മാറ്റിയത്.
അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ കെ എം എന്‍ പി കമ്പനി സി എൻ മോഹനന് നോട്ടീസ് നല്‍കിയിരുന്നു.
മോഹനൻ ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.