സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
പി ജയരാജനും മനു തോമസും തമ്മിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന തർക്കത്തിനിടെ കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. ജയരാജൻ യോഗത്തിൽ പങ്കെടുക്കും എന്നാണ് സൂചന. ജയരാജനെതിരെയുള്ള മനു തോമസിന്റെ ആരോപണം യോഗത്തിൽ ചർച്ചയായേക്കും.
മനു തോമസ് ഉയർത്തിയ ആരോപണങ്ങളോടോ അതിന് ചുവടുപിടിച്ചെത്തിയ വിവാദങ്ങളോടോ സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.
ജില്ലാ സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയതിന് ശേഷം പി ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പിട്ടതിൽ മറ്റ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.