കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു.

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു.

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു; കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക, നാളെ പ്രത്യേക യോഗം ചേരും.

കേരളത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. കേരളവുമായി അതിർത്തി മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

മുഴുവൻ ആശുപത്രികളിലും കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ആർ ടി പി സി ആർ, റാപ്പിഡ് ആന്റീജൻ ടെസ്റ്റ് കിറ്റുകൾ അടുത്ത മൂന്ന് മാസത്തേക്ക് നിർബന്ധമായും ഉറപ്പുവരുത്തണമെന്ന് കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നിർബന്ധമായും പരിശോധന ഉറപ്പുവരുത്തേണ്ടതാണ്ഇതിനോടൊപ്പം ചികിത്സകൾ കാര്യക്ഷമമാക്കാൻ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി നാളെ പ്രത്യേക യോഗം ചേരുന്നതാണ്. യോഗത്തിൽ രോഗപ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യും.

കേരളത്തിൽ കോവിഡ് വ്യാപനം ഉണ്ടെങ്കിലും, കർണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടറാവു വ്യക്തമാക്കി.

നിലവിൽ, കർണാടകയിൽ 58 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്, ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗ വ്യാപനം തടയാൻ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.