മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ 20 വരെ കോടതി റിമാൻഡ് ചെയ്തു
മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ 20 വരെ കോടതി റിമാൻഡ് ചെയ്തു: കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി
വൈത്തിരി ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ ജില്ലാ കോടതിയിലാണ് ചന്ദ്രുവിനെ ഹാജരാക്കിയത്.
2019 -ൽ വൈത്തിരി ഉപവൻ റിസോർട്ട് ഏറ്റുമുട്ടലിൽ ചന്ദ്രുവിന് പങ്കുള്ളതായാണ് പോലീസ് കേസ്.
ജലീൽ കൊല്ലപ്പെട്ട സമയം ചന്ദ്രുവും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉപവൻ റിസോർട്ടിൽ നിന്ന് ചന്ദ്രുവിൻ്റെ വിരലടയാളം ലഭിച്ചിട്ടുണ്ടന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
വിശദമായി ചോദ്യം ചെയ്യണമെന്ന പോലീസിൻറെ അപേക്ഷ അംഗീകരിച്ച കോടതി നേരത്തെ ചന്ദ്രുവിനെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കസ്റ്റഡി സമയം അവസാനിച്ചതോടെ ഇന്ന് ചന്ദ്രുവിനെ ജില്ലാ കോടതിയിൽ ഹാജരാക്കിയത് .
കഴിഞ്ഞ നവംബർ എട്ടിന് പേര്യ ചപ്പാരത്ത് ഏറ്റുമുട്ടലിലാണ് ചന്ദ്രുവും ഉണ്ണിമായയും പിടിയിലാകുന്നത്.