കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഈ മാസം 21ന് നടക്കും.
പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഈ മാസം 21ന് നടക്കും.
എ ഐ സി സി ആസ്ഥാനത്താണു യോഗം. അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാൻ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും യോഗം വിശകലനം ചെയ്യും.
തൊഴിലില്ലായ്മയും വിലക്കയറ്റവും മുൻനിര്‍ത്തി തെരഞ്ഞെടുപ്പിനു മുന്പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജാഥ നടത്തുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
രാഹുല്‍ ഗാന്ധി നേരത്തേ നടത്തിയ ഭാരത് ജോഡോ യാത്ര വലിയ സ്വീകാര്യത നേടിയ പശ്ചാത്തലത്തിലാണ് മറ്റൊരു ജാഥയുടെ സാധ്യതകള്‍ പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്യുന്നത്.