സി പി എമ്മിനെയും മുഖ്യമന്ത്രിയെയും കോൺഗ്രസ് സംരക്ഷിക്കുന്നു: പി കെ കൃഷ്ണദാസ്
സി പി എമ്മിനും മുഖ്യമന്ത്രിക്കും രക്ഷാകവചം ഒരുക്കുകയാണ് കോൺഗ്രസ് എന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ഒരേ മുന്നണിയിലെ ഘടകകക്ഷികളാണ് സി പി എമ്മും കോൺഗ്രസും. കേരളത്തിൽ ഔദ്യോഗിക പ്രതിപക്ഷമില്ല.
മാസപ്പടി വിവാദത്തിൽ ജി എസ് ടി അടച്ചില്ലെന്ന വാദം മാത്രം കോൺഗ്രസ് ഉന്നയിക്കുന്നത് മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ.
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണം. നവകേരള സദസിനായി കള്ളപ്പണക്കാരുടേയും കള്ളക്കടത്തുകാരുടേയും മുന്നിൽ പിച്ചതെണ്ടാനാണ് സർക്കാർ തീരുമാനം.
സർക്കാരിന്റെ ദുർഭരണത്തിനെതിരെ ഈമാസം 30 ന് എൻ ഡി എ സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ ഉപരോധം ഉദ്ഘാടനം ചെയ്യുമെന്നും പി കെ കൃഷ്ണദാസ്.