തീരദേശ പരിപാലന നിയമം – സംസ്ഥാന സർക്കാർ അനുയോജ്യമായ ചട്ടങ്ങൾ രൂപീകരിക്കണം; ബി ജെ പി.

തീരദേശ പരിപാലന നിയമം – സംസ്ഥാന സർക്കാർ അനുയോജ്യമായ ചട്ടങ്ങൾ രൂപീകരിക്കണം; ബി ജെ പി.

2019 ൽ കേന്ദ്ര സർക്കാർ പാസ്സാക്കിയ തീരദേശ പരിപാലന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ വിധം ചട്ടങ്ങൾ രൂപീകരിച്ചു നടപ്പിലാക്കാൻ അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ ഉപേക്ഷ കാണിക്കുന്നത് മൂലം തീരപ്രദേശത്തുള്ളവർ കടുത്ത ദുരിതം നേരിടുകയാണ്.

മുഖ്യമന്ത്രി ചെയർമാനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ. വേണു വൈസ് ചെയർമാനുമായി അതോറിട്ടി രൂപികരിച്ചു വെങ്കിലും കഴിഞ്ഞ 4 വർഷമായി യാതൊന്നും നടന്നില്ല. എത്രയും വേഗത്തിൽ സംസ്ഥാനത്തിന് അനുയോജ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

അഞ്ച് വർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കണമെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന മത്സ്യസംപദാ യോജന തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.