എൻസിസി ക്യാമ്പിൽ ബെസ്റ്റ് കേഡറ്റായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി റബേക്ക മരിയ ജെയിംസ്

വൈക്കം: വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നടത്തപ്പെട്ട ദശദിന എൻസിസി ക്യാമ്പിൽ ബെസ്റ്റ് കേഡറ്റായി വൈക്കം ലിസി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റബേക്ക മരിയ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു.കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് 500 ഓളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.ഡ്രിൽ,എഴുത്ത് പരീക്ഷ,ഇന്റർവ്യൂ തുടങ്ങിയവിയിലൂടെയാണ് കുമാരി റെബേക്ക മരിയ ജെയിംസ് തന്റെ കഴിവ് തെളിയിച്ചത്.തലയാഴം താമരവേലിൽ ജെയിംസ് ജോസഫിന്റേയും (മാനേജർ അസെന്റ് ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്) സ്വപ്ന സി യുടേയും (അസിസ്റ്റന്റ് പബ്ലിക് പ്രോസീക്യൂട്ടർ, കോട്ടയം) ഏക മകളാണ് റെബേക്കാ മരിയ ജെയിംസ്. റെബേക്ക നൃത്തത്തിലും സംഗീതത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.