കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി.
ലഹരിമരുന്ന് സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് സംശയം. ഏറ്റുമുട്ടലില്‍ ഒരാളുടെ തലക്ക് വെട്ടേല്‍ക്കുകയും മറ്റൊരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ മൂന്ന് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോട് കൂടിയായിരുന്നു സംഭവം.
ഒരാളുടെ തല വടിവാള്‍ ഉപയോഗിച്ചാണ് വെട്ടിയത്.
മട്ടാഞ്ചേരി സ്വദേശിയായ സാബുവിനാണ് തലക്ക് വെട്ടേറ്റത്.
മട്ടാഞ്ചേരി സ്വദേശിയായ ഗഫൂറിനെയാണ് കത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തിയത്.
ഗഫൂറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ചികിത്സയില്‍ കഴിയുകയാണ്.
തലക്ക് ഗുരുതരമായി പരിക്കേറ്റ സാബു കളമശേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.
ഇവര്‍ ലഹരിമരുന്ന് സംഘത്തില്‍ പെട്ടവരാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ലഹരി ഇടപാട് സംബന്ധിച്ച തര്‍ക്കമാണോ ആക്രമണത്തില്‍ കലാശിച്ചതെന്നും സംശയമുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സംഘം രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു.
ഇരുവരും സെൻട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.