ചുണ്ണാമ്പ് കേസിൽ പ്രതികളുടെ അപ്പീൽ തള്ളി കൊലക്കുറ്റത്തിനുള്ള ശിക്ഷ ഹൈക്കോടതി ശരി വെച്ചു.

ഇരിങ്ങാലക്കുട ജോളി ബാറിന് സമീപം മുറുക്കാൻ കടയിൽ വെച്ച് വെറ്റില മുറുക്കുന്നതിനിടെ ദേഹത്തേക്കു ചുണ്ണാമ്പ് തെറിച്ചതിനെ ച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ കനാൽബേസിലുള്ള മോന്തച്ചാലിൽ വിജയൻ എന്ന ഗൃഹനാഥനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികളായ കാറളം കിഴുത്താണി ഐനിയിൽ രഞ്ജിത്ത് (32), നെല്ലായി ആലപ്പാട്ട് മാടാനി ജിജോ (33), കാറളം പുല്ലത്തറ പെരിങ്ങാട്ടിൽ നിധീഷ് (പ്രക്രു-30), മൂർക്കനാട് കറപ്പുറമ്പിൽ അഭിനന്ദ് (25), കോമ്പാറ കുന്നത്താൻ മെജോ (28), ഗാന്ധിഗ്രാം വേലത്തിക്കുളം തൈവളപ്പിൽ അഭിഷേക് (ടുട്ടു -25) എന്നിവരെയാണ് ഇരിങ്ങാലക്കുട, അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്. രാജീവ് ആണ് കൊലക്കുറ്റത്തിനും മറ്റും ശിക്ഷ വിധിച്ചത്.
ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഇരിങ്ങാലക്കുട, അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളിൽ അഭിനന്ദ്, മെജോ, അഭിഷേക് എന്നിവർ ചുണ്ണാമ്പ് കേസിൽ അപ്പീൽ ജാമ്യത്തിലിറങ്ങിയാണ് മൂർക്കനാട് ഇരട്ടക്കൊലപാതകം നടത്തിയത്.
അന്നത്തെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ, സബ് ഇൻസ്പെക്ടർമാരായ പി.സി. സുനിൽ, ബാബു കെ , അനീഷ് കുമാർ, എ.എസ്.ഐ. സുജിത്ത് കുമാർ പി .എസ്, സി പി ഒ മനോജ് എ .കെ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി .ജെ .ജോബി ആണ് ഹാജരായിരുന്നത്.