കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ എസ് എഫ് ഐ തടഞ്ഞു.പത്മശ്രീ പുരസ്കാര ജേതാവ് ബാലൻ പൂന്തേരി ഉൾപ്പെടെ 5 പേരെയാണ് വിദ്യാർത്ഥികൾ തടഞ്ഞത്. ഗേറ്റിന്റെ നിയന്ത്രണം എസ് എഫ് ഐ ഏറ്റെടുത്തു.
നോമിനേറ്റ് ചെയ്തതിൽ ഒൻപത് പേര് സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളുടെ ആരോപണം.
സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാൻ എസ് എഫ് ഐ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ ഇന്ന് സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.